തൊഴിൽ പരിശീലന കോഴ്സ്

ഒറ്റപ്പാലം: നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്കായി തൊഴിൽ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു. എട്ടു മുതൽ 12 ക്ലാസുവരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അഭിരുചിയനുസരിച്ച് പരിശീലനം തെരഞ്ഞെടുക്കാം. പരിശീലനം സൗജന്യമാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. താൽപര്യമുള്ളവർ കുടുംബശ്രീ ഓഫിസിൽ 31നകം രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.