ഹനുമാൻ കാവിൽ രാമായണ സപ്താഹ യജ്ഞം സമാപിച്ചു

ആലത്തിയൂർ: ഹനുമാൻകാവ് ക്ഷേത്രത്തിൽ നടന്നു വന്ന അധ്യാത്മ രാമായണ സപ്താഹ യജ്ഞത്തിന് പട്ടാഭിഷേക ഘോഷയാത്രയോടെ സമാപനം. അലങ്കരിച്ച രഥത്തിൽ ശ്രീരാമനെയും സീതാ ദേവിയെയും ആനയിച്ചായിരുന്നു ഘോഷയാത്ര. ഹനുമാൻകാവ് ക്ഷേത്ര പരിസരത്ത് തുടങ്ങി രാമായണത്ത് കാവ് ക്ഷേത്ര പരിസരം വരെ ചുറ്റി യജ്ഞശാലയിൽ സമാപിച്ചു. യജ്ഞാചാര്യൻ കിഴക്കേടം ഹരി നാരായണൻ നമ്പൂതിരി, ടി.ആർ. രാമവർമ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി.എം. മനോജ് കുമാർ, ഗോപിനാഥ് ചേന്നര, ഗോപിനാഥൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസാദയൂട്ടിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. 24 ന് അഖണ്ഡ രാമായണ പാരായണം നടക്കും. CAPTION Tir w4 HANUMAN KAVE ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ അധ്യാത്മ രാമായണ സപ്താഹ യജ്ഞ സമാപനത്തോടനുബന്ധിച്ച് നടന്ന പട്ടാഭിഷേക ഘോഷയാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.