വിദ്യാർഥികൾക്ക് ബോധവത്​കരണം നൽകി

പടിഞ്ഞാറങ്ങാടി: റേഞ്ചിലെ വിവിധ മദ്റസകളിൽ സമസ്ത ആഹ്വാനം ചെയ്ത ശുചിത്വ ദിനാചരണ ഭാഗമായി വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. വിദ്യാർഥികളും അധ്യാപകരും ചേർന്ന് മദ്റസയും പരിസരങ്ങളും വൃത്തിയാക്കി. നൂറുൽ ഇസ്ലാം മദ്റസയിൽ നടന്ന പരിപാടിയിൽ സ്വദ്ർ മുഅല്ലിം സൈഫുദ്ദീൻ ലത്തീഫി ബോധവത്കരണ ക്ലാസെടുത്തു. മുഫത്തിശ് ഉസ്മാൻ ഫൈസി കരുവാരകുണ്ട് മുഖ്യ പ്രഭാഷണം നടത്തി. സൈതലവി മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ, റഫീഖ് അൻവരി, സുലൈമാൻ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. പറക്കുളം മഅദനുൽ ഉലൂം മദ്റസയിൽ നടന്ന പരിപാടിക്ക് കെ.വി. മുഹമ്മദ് മുസ്ലിയാർ, ഇബ്രാഹിം അഹ്സനി, പി. മൊയ്തീൻ കുട്ടി, ഹമീദ് എന്നിവർ നേതൃത്വം നൽകി. കുണ്ടുകാട് നൂറുൽ ഇസ്ലാം മദ്റസയിൽ നടന്ന ശുചീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.