39 ഇന്ത്യക്കാരുടെ മോചനം: ഇറാഖ്​ മന്ത്രിയുമായി സുഷമയുടെ ചർച്ച ഇന്ന്

39 ഇന്ത്യക്കാരുടെ മോചനം: ഇറാഖ് മന്ത്രിയുമായി സുഷമയുടെ ചർച്ച ഇന്ന് ന്യൂഡൽഹി: മൂന്നുവർഷം മുമ്പ് െഎ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം അൽ ജഅ്ഫരിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചർച്ച നടത്തും. നാലുദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്ച ന്യൂഡൽഹിയിൽ എത്തുന്ന അൽ ജഅ്ഫരി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെയും കാണും. 26ന് മുംൈബക്ക് പോകുന്ന അദ്ദേഹം 27ന് ഡൽഹിക്ക് മടങ്ങും. മൂസിൽ പട്ടണം െഎ.എസിൽനിന്ന് മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിലാണ് അൽ ജഅ്ഫരിയുടെ തന്ത്രപ്രധാന ഇന്ത്യ സന്ദർശനം. മൂസിൽ സ്വതന്ത്രമായതോടെ, െഎ.എസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരങ്ങൾ ലഭിക്കാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ്. അവർ മൂസിലിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ ബാദുഷിൽ ജയിലിൽ കഴിയുന്നതായി ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുഷമ പറഞ്ഞിരുന്നു. എന്നാൽ, ബാദുഷ് ജയിൽ ആളൊഴിഞ്ഞ അവസ്ഥയിലാണെന്ന് മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നു. ഇൗ സാഹചര്യത്തിൽ, ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അൽ ജഅ്ഫരിക്ക് നൽകാനാകുമെന്ന് സുഷമ പ്രത്യാശിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.