ബഹ്​റൈനിൽ ട്രക്കിന്​ പിറകില്‍ പിക്കപ് ഇടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

മനാമ: നിര്‍ത്തിയിട്ട ട്രക്കിനു പിറകില്‍ പിക്കപ് വാനിടിച്ച് വാനിലുണ്ടായിരുന്ന മലയാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 'പ്ലാഫിക്സ്' കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടില്‍ കിഴക്കേതില്‍ മധു രാഘവന്‍ (48) ആണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരനായ ഡ്രൈവര്‍ കൊല്ലം കടക്കല്‍ സുനില്‍ നടരാജൻ, പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരെ പരിക്കുകളോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന സല്‍മാനും ഹിദ്ദ് പാലത്തിനും ഇടയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. എന്‍ജിന്‍ ഓഫായതിനെ തുടര്‍ന്ന് റോഡിനരികിലെ മഞ്ഞവരക്കുള്ളില്‍ നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ട്രക്കി​െൻറ പിറകിൽ, നിയന്ത്രണം വിട്ട പിക്കപ്പ് ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പി​െൻറ വലതുഭാഗം പൂര്‍ണമായും തകരുകയും തലകീഴായി മറിയുകയും ചെയ്തു. ബഹ്റൈനില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്ന മധു നാല് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. യു.എ.ഇ, മസ്കത്ത് എന്നിവടങ്ങളിലും ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്ന മധു 14 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടികൾ പുരോഗമിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.