പുത്തൂർ, നടത്തറ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

പുത്തൂർ, നടത്തറ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ തൃശൂർ: വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പുത്തൂർ, നടത്തറ പഞ്ചായത്തുകളിൽ തിങ്കളാഴ്ച കോൺഗ്രസ് ഹർത്താലാചരിക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, നാലമ്പല തീർഥാടകർ എന്നിവരെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ബാക്കിവെക്കാത്ത തരത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കെ.രാജൻ എം.എൽ.എ വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.