സഭ തര്‍ക്കം: നെച്ചൂര്‍ സെൻറ്​ തോമസ് പള്ളി പൂട്ടി

പിറവം: യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നെച്ചൂര്‍ സ​െൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി പൂട്ടി. മൂവാറ്റുപുഴ തഹസില്‍ദാര്‍ അമൃതവല്ലി അമ്മാള്‍ ആണ് പള്ളി താൽക്കാലികമായി പൂട്ടിയത്. വര്‍ഷങ്ങളായി ഇരു വിഭാഗവും ആരാധന നടത്തിയിരുന്നു. രാവിലെ ആറ് മുതല്‍ 9.20 വരെയാണ് യാക്കോബായ വിഭാഗവും 9.30 മുതല്‍ 12.20 വരെ ഓര്‍ത്തഡോക്സ് സഭയും ആരാധന നടത്തിയിരുന്നു. യാക്കോബായ സഭ ഭരണത്തിലുള്ള പള്ളിയില്‍ ശനിയാഴ്ച രാത്രി ഓര്‍ത്തഡോക്സ് വിഭാഗം കയറിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പള്ളി അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് യാക്കോബായ സഭ വികാരി ഫാ.പൗലോസ് എരമംഗലത്ത് പള്ളിയുടെ പൂമുഖത്തു കുർബാന അര്‍പ്പിച്ചു. ഫാ.സബിൻ ഇലഞ്ഞിമറ്റം സഹകാർമികത്വം വഹിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം ഫാ. ജോസഫ് മലയിലി​െൻറ കാര്‍മികത്വത്തില്‍ പള്ളിക്കത്തും കുർബാന അര്‍പ്പിച്ചു. ഇരു വിഭാഗത്തും വിശ്വാസികൾ തടിച്ചു കൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിശ്വാസികളെ പുറത്തിറക്കി പള്ളി താൽക്കാലികമായി പൂട്ടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.