മൂച്ചങ്കുണ്ടിനു സമീപം ആശുപത്രിമാലിന്യം തള്ളി

മുതലമട: മൂച്ചങ്കുണ്ടിനു സമീപം ഇടുക്കുപാറയിൽ നഗരമാലിന്യങ്ങളോടൊപ്പം ആശുപത്രിമാലിന്യങ്ങളും തള്ളി. ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിലാണ്. മൂന്നു വർഷത്തിനു മുമ്പ് കരടിക്കുന്ന് മേഖലയിൽ ആശുപത്രി മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ നാട്ടുകാർ മനുഷ്യാവകാശ കമീഷനുവരെ പരാതി നൽകിയതിനെ തുടർന്ന് ആശുപത്രി മാലിന്യം തള്ളൽ നിലച്ചിരുന്നു. വീണ്ടും മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.