pkl

ലോഗോ പ്രകാശനം ഇന്ന് പാലക്കാട്: സ്പോർട്സ് കൗൺസിലും സംസ്ഥാന യോഗ അസോസിയേഷനും ചേർന്ന് ആഗസ്റ്റ് 12, 13 ദിവസങ്ങളിൽ ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ നടത്തുന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പി​െൻറ ലോഗോ ഞായറാഴ്ച എം.ബി. രാജേഷ് എം.പി കലക്ടർ പി. മേരിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. രാവിലെ 9.30ന് താരേക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലാണ് പരിപാടി. അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വെച്ചവർക്കെതിരെ കർശന നടപടി * അനർഹരെ കണ്ടെത്താൻ പരിശോധന തുടങ്ങി പാലക്കാട്: റേഷൻ കാർഡ് ഉടമകളുടെ മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്താൻ പരിശോധന തുടങ്ങിയതായി കലക്ടർ അറിയിച്ചു. തെറ്റായ സത്യപ്രസ്താവന സമർപ്പിച്ച് മുൻഗണന കാർഡ് കൈവശം വെക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ താലൂക്കുകളിലും താലൂക്ക് സപ്ലൈ ഓഫിസർമാർ, റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക പരിശോധന സ്ക്വാഡുകൾ രൂപവത്കരിക്കാൻ കലക്ടർ ഉത്തരവിറക്കി. അനർഹമായി റേഷൻ സാധനങ്ങൾ കൈപ്പറ്റിയവരുണ്ടെങ്കിൽ അവരിൽനിന്ന് റേഷൻ സാധനങ്ങളുടെ മാർക്കറ്റ് വിലയും പിഴയും ഈടാക്കും. 1955ലെ അവശ്യവസ്തു നിയമത്തിലെ ഒമ്പതാം വകുപ്പ്, ഐ.പി.സിയിലെ അനുബന്ധ വകുപ്പുകൾ പ്രകാരം നടപടി ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ ഇവ കൂടാതെ വകുപ്പുതല നടപടിയും ഉണ്ടാകും. മുൻഗണന കാർഡ് അനർഹമായി കൈവശം െവച്ചവർക്ക്് താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട്് ശിക്ഷ നടപടികളിൽനിന്ന് ഒഴിവാകാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.