എം.എൽ.എക്കെതിരായ ലൈംഗികാതിക്രമ കേസ്​ തുമ്പായത് സഹോദര​െൻറ ഫോൺ സംഭാഷണങ്ങൾ സഹോദരൻ അറിയാതെ ഫോണിൽ സംഭാഷണങ്ങൾ ശേഖരിക്കപ്പെടുകയായിരുന്നു

എം.എൽ.എക്കെതിരായ ലൈംഗികാതിക്രമ കേസ്; തുമ്പായത് സഹോദര​െൻറ ഫോൺ സംഭാഷണങ്ങൾ തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ എം. വിൻെസ​െൻറ് എം.എൽ.എയുടെ അറസ്റ്റിലേക്ക് നയിച്ചത് പരാതിക്കാരിയുടെ സഹോദര​െൻറ ഫോൺ സംഭാഷണങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇയാളുടെ സ്മാർട്ട് ഫോണിലെ 'ഒാട്ടോമാറ്റിക് കാൾ റെക്കോഡർ' വഴി സേവായ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണങ്ങൾ തിരികെ എടുത്താണ് അന്വേഷണ സംഘം പ്രതിക്കായി വലവിരിച്ചത്. ജൂലൈ 19നാണ് വിൻെസൻറ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുന്നത്. തുടർന്ന് ഇവരെ നെയ്യാറ്റികര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൗ സമയം മുതൽ എം.എൽ.എ സഹോദരനുമായി ബന്ധപ്പെടുകയായിരുന്നെന്ന് അന്വേഷണ സംഘത്തിലെ ഉന്നതൻ 'മാധ്യമ'ത്തോട് പറഞ്ഞു. ത​െൻറ സഹോദരിയുമായി വിൻെസൻറിനുണ്ടായിരുന്ന ബന്ധം ഇദ്ദേഹത്തിന് നേരത്തേ അറിയാമായിരുന്നു. ആത്മഹത്യശ്രമം നടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി വിൻെസൻറ് ആയിരിക്കുമെന്നും വീട്ടമ്മ സഹോദരനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഈ സംഭാഷണങ്ങളെല്ലാം ഫോണിലെ മെമ്മറി കാർഡിൽ സേവായിരുന്നു. സ്മാർട്ട് ഫോണിലെ സാങ്കേതിക വിദ്യകളെക്കുറിച്ച് ഏറെ പരിചയമില്ലാത്ത ഇയാൾക്ക് ഇവ നശിപ്പിച്ചു കള‍യാനും അറിയില്ലായിരുന്നു. വീട്ടമ്മ ആശുപത്രിയിലായതി​െൻറ രണ്ടാം ദിവസം വിൻെസൻറ് സഹോദരനെ വീണ്ടും ബന്ധപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ചില പ്രാദേശിക സി.പി.എം പ്രവർത്തകരാണ് വിവരം നെയ്യാറ്റികര സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് പിടിച്ചെടുത്ത ഫോണിൽനിന്നാണ് വീട്ടമ്മയും വിൻെസൻറും തമ്മിലെ ബന്ധം വെളിപ്പെടുത്തുന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതി‍​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചു മാസത്തെ വീട്ടമ്മയുടെയും എം.എൽ.എയുടെ‍യും ഫോൺ സംഭാഷണങ്ങൾ പരിശോധിച്ച ശേഷമാണ് ശനിയാഴ്ച ചോദ്യം ചെയ്യലിനായി വിൻെസൻറിനെ വിളിച്ചുവരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.