'പ്ലാസ്​റ്റിക് നിരോധനം പ്രാവർത്തികമാക്കണം'

മഞ്ചേരി: 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചത് പ്രാവർത്തികമാക്കണമെന്നും എല്ലാ ബസുകളും മഞ്ചേരി ഇന്ദിരാഗാന്ധി സ്മാരക ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റി പോവണമെന്നും മഞ്ചേരി കോറം െറസിഡൻഷ്യൽ കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.എ. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ്, ഉണ്ണി മാസ്റ്റർ, ഡോ. സി.വി. സത്യനാഥൻ, ആലീസ് മോഹൻ, സി.വി. രതീഷ് എന്നിവർ സംസാരിച്ചു. പെൻഷനേഴ്സ് കൺവെൻഷൻ മഞ്ചേരി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ മഞ്ചേരി നോർത്ത് യൂനിറ്റ് വാർഷിക കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും മഞ്ചേരി കാളികാവ് ക്ഷേത്രത്തിനു സമീപമുള്ള ദേവി ഹെരിറ്റേജിൽ സംഘടിപ്പിച്ചു. മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. പി.പി. ദാമോദരൻ, എൻ.ടി. ഭഗരാജകുമാരൻ, തോമസ് മാസ്റ്റർ, സുഭാഷ് ചന്ദ്രപിള്ള, കെ. ചന്ദ്രശേഖരൻ മാസ്റ്റർ, എം.കെ. വിജയമ്മ എന്നിവർ സംസാരിച്ചു. നഗരമാലിന്യവും ഉറവിട മാലിന്യവും സംസ്കരിക്കുന്ന രീതി സംബന്ധിച്ച് കെ. വേലായുധൻകുട്ടി ക്ലാസെടുത്തു. എ. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.