സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റില്‍നിന്ന് മെഡിക്കല്‍ കൗണ്‍സിലിലേക്കും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. മെഡിക്കല്‍ കൗണ്‍സിലിലേക്ക് എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഡോ. എൻ.എം. മുജീബ് റഹ്മാനും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്ക് ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. എം. രാജനുമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഡ്വ. എം. രാജന് 28 വോട്ടാണ് ലഭിച്ചത്. ഇടത് പ്രതിനിധിയായി മത്സരിച്ച സർവകലാശാല അറബിക് വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടിക്ക് 24 വോട്ടേ ലഭിച്ചുള്ളൂ. മെഡിക്കല്‍ കൗണ്‍സിലിലേക്കും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ഡോ. എന്‍.എം. മുജീബ് റഹ്മാന് 31 വോട്ടുകളും ലഭിച്ചു. സെനറ്റ് അംഗം ഡോ. ടി.പി. അഹമ്മദാണ് അഡ്വ. എം. രാജ​െൻറ പേര് നിര്‍ദേശിച്ചത്. അഡ്വ. പി.എം. നിയാസ് പിന്താങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.