'അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം'

മലപ്പുറം: അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടുക, സർക്കാർ ഖജനാവിൽനിന്ന് ശമ്പളം പറ്റുന്നവർ മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുക, ഹൈസ്കൂൾ ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:35 ആക്കുക, ഹയർ സെക്കൻഡറി സ്കൂളിൽ നോൺ ടീച്ചിങ് സ്റ്റാഫിനെ നിയമിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ഡി.ഡി.ഇ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ആർ. പാർത്ഥസാരഥി സംസാരിച്ചു. ജില്ല സെക്രട്ടറി പി.എം. ആശിഷ് സ്വാഗതവും ജോ. സെക്രട്ടറി ടി.ടി. വാസുദേവൻ നന്ദിയും പറഞ്ഞു. മാർച്ചിന് ബി. തുളസീധരൻ, ഷിജാ മോഹൻദാസ്, ടി.ജെ. രാജേഷ്, ബി.പി. ശ്രീജിത്ത്, ലസ്നി ലീലാജോയ്, വി.കെ. ശ്രീകാന്ത്, എം. ലിമേഷ്, അനൂപ് മാത്യു, സഞ്ജയൻ, സൽമാനുൽ ഫാരിസ് എന്നിവർ നേതൃത്വം നൽകി. photo: mplma3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.