നാലാംതരം തുല്യത: മാതൃക പരീക്ഷയെഴുതിയത് 598 പേർ

മലപ്പുറം: സംസ്ഥാന സാക്ഷരത മിഷൻ ഫിഷറീസ് വകുപ്പി​െൻറ സഹായത്തോടെ നടത്തുന്ന അക്ഷര സാഗരം സാക്ഷരത തുല്യത പരിപാടിയുടെ ഭാഗമായി ജില്ലയിൽനിന്ന് 598 പേർ നാലാംതരം തുല്യത പരീക്ഷ എഴുതി. വള്ളിക്കുന്ന്, നിറമരതൂർ, മംഗലം, പുറത്തൂർ പഞ്ചായത്തുകളിൽ നടന്ന പരീക്ഷയിൽ മലയാളം, ഇംഗ്ലീഷ്, നമ്മളും നമുക്ക് ചുറ്റും, ഗണിതം എന്നീ വിഷ‍യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ കേന്ദ്രങ്ങൾ സാക്ഷരത മിഷൻ ജില്ല കോ ഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, അസി. കോഓഡിനേറ്റർ പി.പി. ശാസ്തപ്രസാദ്, ബ്ലോക്ക് കോഓഡിനേറ്റർമാരായ ടി. ശ്രീധരൻ, എൻ. ശോഭന, എം. സതീരത്നം, ടി. ബിന്ദു എന്നിവർ സന്ദർശിച്ചു. 30ന് നടത്തുന്ന പൊതുപരീക്ഷയിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.