പരപ്പനങ്ങാടി സ്വദേശി റിയാദിൽ കുത്തേറ്റ് മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു. ജനതാദൾ (ലെഫ്റ്റ്) നേതാവ് പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്ങമന്‍ മുഹമ്മദി‍​െൻറ മകന്‍ സിദ്ദീഖിനെയാണ് (43) മൂന്നംഗ യമനി കവർച്ച സംഘം കൊലപ്പെടുത്തിയത്. രണ്ടുപേർ സൗദി പൊലീസി​െൻറ പിടിയിലായതായി അറിയുന്നു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസം തുടരുന്ന സിദ്ദീഖ് ഒരു മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. റിയാദിൽ സ്വന്തമായി വ്യാപാര സ്ഥാപനം തുടങ്ങാനിരിക്കെ സഹോദരൻ ജോലി ചെയ്ത കടയിൽ താൽക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. വ്യാപാര സ്ഥാപനത്തിൽ കയറി ആയിരങ്ങൾ വിലമതിക്കുന്ന കൂപ്പണുകൾ കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തെ തടയുന്നതിനിടെ തലക്കടിയേറ്റാണ് മരണം. മാതാവ്: ചെറിയ ബീവി. ഭാര്യ: അനീഷ. മക്കൾ: സിയാദ്, സാബിത്, സാറ, സഹോദരങ്ങൾ: ബഷീർ, സക്കരിയ, റാഫി, ഇസ്മായിൽ, ഹഫ്സ, ആരിഫ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.