ഗ്ലോബൽ കെ.എം.സി.സി നിവേദനം നല്‍കി

പൊന്നാനി: താലൂക്ക് ആശുപത്രിയിലെ സ്ഥലപരിമിതിക്കും ഡോക്ടര്‍മാരുടെ കുറവിനും പരിഹാരം കാണണമെന്നും ജില്ല ആശുപത്രിയാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കെ.എം.സി.സി ഗ്ലോബല്‍ പൊന്നാനി ഭാരവാഹികൾ നിവേദനം നല്‍കി. പൊന്നാനി സബ്ജില്ല ഉള്‍പ്പെടുത്തി പൊന്നാനി ആസ്ഥാനമായി പുതിയൊരു വിദ്യാഭ്യാസ ജില്ല രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. ടി.വി. അബ്ദുറഹ്മാൻ കുട്ടി, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുറഹ്മാന്‍, സെക്രട്ടറി അലി സി. പൊന്നാനി, എ.എം. ശിഹാബ് മരക്കടവ്, സലീം കുറ്റിക്കാട്, അഫ്സല്‍ നക്കോലക്കല്‍, റാസിക്ക് തെക്കേപ്പുറം, ബഷീര്‍ എന്നിവർ സംബന്ധിച്ചു. CAPTION Tir P2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.