must...മാനസിക വളർച്ചയില്ലാത്ത പ്രായപൂർത്തിയായവരെ മാനഭംഗപ്പെടുത്തൽ: പോക്​സോ ചുമത്താനാകില്ല

must...മാനസിക വളർച്ചയില്ലാത്ത പ്രായപൂർത്തിയായവരെ മാനഭംഗപ്പെടുത്തൽ: പോക്സോ ചുമത്താനാകില്ല ന്യുഡൽഹി: തലച്ചോറിന് വികാസമില്ലാത്ത യുവതിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ബാല പീഡന വിരുദ്ധ നിയമമായ പോക്സോ ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. 18 വയസ്സ് എത്താത്തവർക്കു നേരെയുള്ള പീഡനമാണ് പോക്സോയുടെ പരിധിയിൽ വരികയെന്നും മാനസിക വളർച്ച ഇതി​െൻറ ഭാഗമായി പാർലമ​െൻറ് ഉദ്ദേശിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിശദീകരിച്ചു. 6–8 വയസ്സുള്ളവരുടെ മാത്രം മാനസിക വളർച്ചയുള്ള 38 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ വനിതാ ഡോക്ടർ നൽകിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി ഇൗ അഭിപ്രായം ഉന്നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.