റോഡിെൻറ ശോച്യാവസ്ഥ: കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധം

തിരൂർ: ചമ്രവട്ടം പാതയുടെ ശോച്യവസാഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധം. ബി.പി അങ്ങാടിയിൽ എൻ.സി.പി ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഇവിടെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ അപകടം പതിവാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ആഴം അറിയാതെ വാഹനങ്ങൾ കുടുങ്ങുന്നതും കേട് പറ്റുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് കരാർ വ്യവസ്ഥകൾ പാലിക്കാതെ പ്രവൃത്തി നടത്തിയിട്ടും കമ്പനിക്ക് പണം നൽകിയതും സംഭവത്തിൽ മുൻ ഭരണ കക്ഷി എം.എൽ.എക്കുള്ള പങ്കും അന്വേഷിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി.പി. ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് രാജീവ് തലക്കാട്, അരുൺ ചെമ്പ്ര, നാദിർഷ കടായിക്കൽ, അക്ബർ പുന്നശ്ശേരി, കെ.പി. ബീരാവുണ്ണി, ബാബു എന്നിവർ നേതൃത്വം നൽകി. CAPTION photo Tir w5 road: ബി.പി അങ്ങാടിയിൽ എന്‍.സി.പി പ്രവർത്തകർ റോഡിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.