മ​ല​യാ​ള സി​നി​മ​യി​ൽ മാ​റ്റ​ത്തി​െ​ൻ​റ സ​മ​യം–​വി​നാ​യ​ക​ൻ

മലയാള സിനിമയിൽ മാറ്റത്തി​െൻറ സമയം-വിനായകൻ ആലപ്പുഴ: മലയാള സിനിമയിൽ മാറ്റത്തി​െൻറ സമയമാണെന്ന് നടൻ വിനായകൻ. 65ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നത്തി​െൻറ പ്രകാശനത്തിന് ആലപ്പുഴയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പ്രശ്നമാണ്. മറിച്ചായാൽ വളരെ സങ്കടമുള്ള കാര്യമാണ്. ആരുടെയും പേര് പറയാതെ വിനായകൻ തുടർന്നു. വലിയ പ്രശ്നമായിരിക്കുന്ന ഒരു വിഷയത്തിൽ പൊലീസ് പൊട്ടത്തരം ചെയ്യുമോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മലയാള സിനിമയിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വ്യക്തമായ നിലപാടുണ്ടെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനത്തിന് തൽക്കാലം ഒരുക്കമല്ല. സിനിമ ഒരു ബിസിനസായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ വേണമെങ്കിൽ അതി​െൻറ ഭാഗമായി കാണാം. കോടതി മുമ്പാകെയുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടായശേഷം പറയാനുള്ളത് തീർച്ചയായും പറയും. രണ്ടു വഞ്ചിയിലും കാലു ചവിട്ടുകയാണോ എന്ന ചോദ്യത്തിന് നമ്മൾ രണ്ട് കൂട്ടരും(മാധ്യമങ്ങളും സിനിമക്കാരും) അങ്ങനെയല്ലേയെന്ന മറുചോദ്യമായിരുന്നു മറുപടി. തനിക്ക് ഭാഷയിലല്ല താൽപര്യമെന്നും മറിച്ച് ചിഹ്നങ്ങളിലൂടെ സംവദിക്കാനാണ് ആഗ്രഹം. ഒതുക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മലയാളസിനിമയിൽ അങ്ങനെ തനിക്ക് എതിരാളികളൊന്നുമില്ലെന്നും അതുക്കും മേലെയാണ് ത​െൻറ ചിന്തകളെന്നുമായിരുന്നു വിനായക​െൻറ മറുപടി. പത്ത് പതിനഞ്ച് വർഷം മുമ്പാണ് ആലപ്പുഴയിെല വള്ളം കളി കണ്ടിട്ടുള്ളത്. അന്ന് അതി​െൻറ അപ്പുറത്ത് കൂടി ഒന്ന് കടന്നുപോകാനാണ് കഴിഞ്ഞതെങ്കിൽ ഇന്ന് ആ പരിപാടിയുടെ മുഖ്യപരിപാടികളിൽ ഒന്നായ ഭാഗ്യ മുദ്രയുടെ ലോഗോപ്രകാശിപ്പിക്കാനുള്ള അവസരം കൈവന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.