അമരമ്പലത്ത് ഗ്രാമസഭകള്‍ 24 മുതല്‍

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തി​െൻറ ഗ്രാമസഭകള്‍ ജൂലൈ 24, 25 തീയതികളില്‍ ഉച്ചക്ക് രണ്ടിന് വിവിധ സ്ഥലങ്ങളിൽ നടക്കും. വാര്‍ഷിക പദ്ധതിയുടെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ, കിണര്‍ റീ ചാർജിങ് അപേക്ഷ വിതരണം, ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കൽ, സാമൂഹിക ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് സാധൂകരിക്കല്‍, എസ്.സി വിവാഹധനസഹായ അപേക്ഷകള്‍ അംഗീകരിക്കല്‍ മുതലായവ സംബന്ധിച്ച കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഒന്ന് മുതല്‍ 19 വാര്‍ഡുകളിലെ ഗ്രാമസഭ യോഗങ്ങള്‍ ചേരുന്ന തീയതിയും സ്ഥലങ്ങളും: ജൂലൈ 24: രണ്ടാം വാര്‍ഡ്-ഉപ്പുവള്ളി വായനശാല, മൂന്നാം വാര്‍ഡ്-ചേലോട് എസ്.എ.യു.പി. സ്‌കൂള്‍, അഞ്ചാം വാര്‍ഡ്-ചുള്ളിയോട് ക്രിസ്ത്യന്‍പള്ളിഹാള്‍, ആറാം വാര്‍ഡ്-കവളമുക്കട്ട ജി.എല്‍.പി.സ്‌കൂള്‍, 13 വാര്‍ഡ്-അമരമ്പലം ഗ്രാമ ഞ്ചായത്ത് ഹാള്‍,17ാം വാര്‍ഡ്-അമരമ്പലം സൗത്ത് ജി.യു.പി. സ്‌കൂള്‍, 19ാം വാര്‍ഡ്-കൂറ്റമ്പാറ ഇര്‍ഷാദ് സിബിയാന്‍ മദ്റസ. ജൂലൈ 25: 16 ാം വാര്‍ഡ്-ഉള്ളാട് ജി.എല്‍.പി.സ്‌കൂള്‍, ഒന്നാം വാര്‍ഡ്-കൂറ്റമ്പാറ എ.കെ.എം.എം എ.എൽ.പി.സ്‌കൂള്‍, നാലാം വാര്‍ഡ്-പറമ്പ യു.പി. സ്‌കൂള്‍, ഏഴാം വാര്‍ഡ്-പൂക്കോട്ടുംപാടം ഹയാത്തുല്‍ ഇസ്ലാം മദ്റസ, എട്ടാം വാര്‍ഡ്-ഒളര്‍വട്ടം ക്ഷീരോല്പാദക സംഘം, ഒമ്പതാം വാര്‍ഡ്-തേള്‍പ്പാറ പാരിഷ് ഹാള്‍, പത്താം വാര്‍ഡ്- ചെട്ടിപ്പാടം ബദല്‍ സ്‌കൂള്‍, 11ാം വാര്‍ഡ് -പൂക്കോട്ടും പാടം ഹൈസ്‌കൂള്‍, 12ാം വാര്‍ഡ്-അമരമ്പലം ഗ്രാമ പഞ്ചായത്ത് ഹാള്‍, 14ാം വാര്‍ഡ്-പായംപാടം ജി.എല്‍.പി. സ്‌കൂള്‍, 15ാം വാര്‍ഡ് പാറക്കാപ്പാടം അങ്കണവാടി 18ാം വാര്‍ഡ്-ഉളളാട് ജി.എല്‍.പി സ്‌കൂള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.