തെരുവിൽ ഉറങ്ങുന്നവരുടെ കണക്കെടുത്തു

നിലമ്പൂർ: രാത്രി തെരുവിൽ കിടന്നുറങ്ങുന്നവരുടെ കണക്കെടുപ്പ് നടത്തി. നഗരസഭയുടെ നേതൃത്വത്തിലാണ് ബസ്സ്റ്റാൻഡ്, പൊതുനിരത്തുകൾ, വെയിറ്റിങ് ഷെഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ രണ്ടുദിന സർവേ നടത്തിയത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച സർവേ വെള്ളിയാഴ്ച രാത്രി സമാപിച്ചു. റിപ്പോർട്ട് അടുത്ത ദിവസം തയാറാക്കും. നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ പി.വി. ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ആരോഗ്യ-കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. പൊലീസി​െൻറ സഹകരണത്തോടെയാണ് സർവേ പൂർത്തിയാക്കിയത്. തെരുവിലുറങ്ങുന്നവരുടെ പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് േപ്രാജക്ട് തയാറാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇവർക്ക് ഷെൽട്ടർ സംവിധാനമൊരുക്കാനാണ് പദ്ധതി തയാറാക്കുന്നത്. കഞ്ചാവ് പാക്കറ്റുകളുമായി വിൽപനക്കാരൻ പിടിയില്‍ പൂക്കോട്ടുംപാടം: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് പാക്കറ്റുകളുമായി നിരവധി കേസുകളിൽ പ്രതിയായ ആളെ പിടികൂടി. നിലമ്പൂര്‍ കരിമ്പുഴ സ്വദേശി കൊളപ്പറ്റ കരീമിനെയാണ് (66) പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗ​െൻറ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കരുളായി അങ്ങാടിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരം വിൽപനക്കാരനായ കരീമിനെക്കുറിച്ച് സൂചന ലഭിച്ചത്. ഇതി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പൂക്കോട്ടുംപാടം-നിലമ്പൂര്‍ റോഡില്‍ നിലമ്പതി ബസ്സ്റ്റോപ്പിന് സമീപം ഇയാളെ പിടികൂടിയത്. വിൽപനക്കായി 50 ചെറിയ പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. എസ്.ഐയെ കൂടാതെ സി.പി.ഒമാരായ റിയാസ്, അഭിലാഷ്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ നിലമ്പൂര്‍, പാണ്ടിക്കാട് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. തടവുശിക്ഷ അനുഭവിച്ചയാളുമാണ്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോ ppm 1- കഞ്ചാവ് പാക്കറ്റുകളുമായി പൊലീസ് പിടികൂടിയ നിലമ്പൂര്‍ കരിമ്പുഴ സ്വദേശി കൊളപ്പറ്റ കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.