ബാഡ്മിൻറൺ ടൂർണമെൻറിന് തുടക്കം

ഒറ്റപ്പാലം: കെ.പി.എസ്. മേനോൻ സ്മാരക സംസ്ഥാന സീനിയർ റാങ്കിങ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമ​െൻറിന് ഒറ്റപ്പാലത്ത് തുടക്കമായി. സി.എസ്.എൻ ട്രസ്റ്റ്, ജില്ല ബാഡ്മിൻറൺ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ടൂർണമ​െൻറ് കെ.എ.പി കമാൻഡൻഡ് മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.വി. രഘുനാഥ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. ഹംസ, അഡ്വ. പി.ടി. നരേന്ദ്ര മേനോൻ, പ്രേമി മോഹൻ, ഇ.പി. ചിതരേഷ് നായർ, ഷൈലരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.