ബാലവിവാഹത്തിനിരയാകുന്ന മൂന്നിലൊന്നു പെൺകുട്ടികളും ഇന്ത്യയിൽ

ബാലവിവാഹത്തിനിരയാകുന്ന മൂന്നിലൊന്നു പെൺകുട്ടികളും ഇന്ത്യയിൽ ന്യൂഡൽഹി: ലോകത്ത് ബാലവിവാഹത്തിനിരയാകുന്ന പെൺകുട്ടികളിൽ മൂന്നിലൊന്നും ഇന്ത്യയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ 18 വയസ്സ് എത്തുംമുമ്പ് വിവാഹിതരായ 10.3 കോടി പെൺകുട്ടികളുണ്ടെന്ന് ശബാന ആസ്മിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന 'ആക്ഷൻ എയ്ഡ്' തയാറാക്കിയ റിപ്പോർട്ട് പറയുന്നു. 10 കോടി ജനങ്ങളുള്ള ഫിലിപ്പീൻസി​െൻറയും എട്ടു കോടിയുള്ള ജർമനിയുടെയും മൊത്തം ജനസംഖ്യയെക്കാൾ വരും ഇത്. ഒാരോ മിനിറ്റിലും ലോകത്ത് 28 ശൈശവവിവാഹങ്ങൾ നടക്കുന്നുണ്ട്. ശൈശവവിവാഹം ഉന്മൂലനം ചെയ്യാനായാൽ 27,000 നവജാത ശിശുക്കളുടെ മരണവും 55,000 ശിശുമരണവും 1,60,000 ബാലമരണവും ഒഴിവാക്കാനാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലയിലാണ് ശൈശവ വിവാഹങ്ങളുടെ 75 ശതമാനവും. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ സാമ്പത്തികമായി പിന്നാക്കമല്ലാതിരുന്നിട്ടും ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.