ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

വള്ളുവമ്പ്രം: അത്താണിക്കലിൽ . അരിമ്പ്ര പാലത്തിങ്ങൾ സ്വദേശി കക്കാട്ടുചാലി ശുഹൈബാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടം. അറവങ്കരയിലേക്ക് പോകവെ ബൈക്ക് കാറിൽ ഇടിച്ചശേഷം എതിരെവന്ന ലോറിക്കടിയിലേക്ക് തെറിക്കുകയായിരുന്നു. കക്കാട്ടുചാലി യൂസുഫ്-ജമീല ദമ്പതികളുടെ മൂത്ത മകനാണ്. ടൈൽ പതിക്കലായിരുന്നു ശുഹൈബി​െൻറ തൊഴിൽ. ശിബിൽ സഹോദരനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.