മെഡിക്കൽ കോളജുകൾ അട്ടിമറിക്കാൻ സി.പി.എം ​​കോഴ വാങ്ങി –ഡീൻ കുര്യാക്കോസ്

മെഡിക്കൽ കോളജുകൾ അട്ടിമറിക്കാൻ സി.പി.എം കോഴ വാങ്ങി –ഡീൻ കുര്യാക്കോസ് തൊടുപുഴ: ഇടുക്കി ഉൾെപ്പടെ മൂന്ന് മെഡിക്കൽ കോളജുകൾ അട്ടിമറിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം സ്വകാര്യ ലോബിയിൽനിന്ന് കോഴ വാങ്ങിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. മെഡിക്കൽ കോളജുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസം സെക്രേട്ടറിയറ്റ് പടിക്കൽ യൂത്ത് കോൺഗ്രസ് ഉപവാസസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാരിപ്പള്ളി, ഇടുക്കി, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ 25,000 രൂപ ഫീസ് മാത്രമുള്ള 250 സീറ്റുകളിൽ പ്രവേശനം വേണ്ടെന്നുവെച്ചതിന് പിന്നിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.