ദലിത്-^ന്യൂനപക്ഷ വേട്ടക്കെതിരായ മുസ്‌ലിം ലീഗ് പാർലമെൻറ്​ മാർച്ചിന് ഐക്യദാർഢ്യം

ദലിത്--ന്യൂനപക്ഷ വേട്ടക്കെതിരായ മുസ്‌ലിം ലീഗ് പാർലമ​െൻറ് മാർച്ചിന് ഐക്യദാർഢ്യം പുതുപൊന്നാനി: ദലിത്--ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് നടത്തിയ പാർലമ​െൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പുറങ്ങ് കുണ്ടുകടവ് സ​െൻററിൽ പ്രകടനം നടത്തി. ഐക്യദാർഢ്യ പ്രകടനത്തിന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് എം.എ. ഹസീബ്, ജനറൽ സെക്രട്ടറി എം.കെ. ബാപ്പുട്ടി തറമ്മൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.സി. ശിഹാബ്, ഭാരവാഹികളായ ടി.കെ. അബ്ദുൽ ഗഫൂർ, ടി. മുസ്തഫ, കെ.സി. അബ്ദുട്ടി, ടി.കെ. അബ്ദു, എൻ. മുഹമ്മദ് കുട്ടി പത്തായി, കെ. നൗഷാദ്, എൻ. പോക്കർ, പി.സി. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. പച്ചക്കറി വിത്ത് വിതരണം എടപ്പാൾ: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്ന കർഷകർക്ക് ആവശ്യമായ പച്ചക്കറി വിത്തുകൾ കൃഷി ഒാഫിസിൽ വിതരണത്തിന് എത്തിയതായി വട്ടംകുളം കൃഷി ഓഫിസർ അറിയിച്ചു. ക്ഷീര കർഷക സംഗമം എടപ്പാൾ: പൊന്നാനി ബ്ലോക്ക് ക്ഷീര കർഷക സംഗമം ശനിയാഴ്ച നടുവട്ടം നന്മ ഓഡിറ്റോറിയത്തിൽ നടക്കും. കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ പരിപാടികൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.