മഴ കനത്തു; പരക്കെ നാശം

പെരുമ്പടപ്പ്: മഴ കനത്തതോടെ പരക്കെ നാശം. കനത്ത കാറ്റ് വീശിയതും ദുരിതമായി. ശക്തമായ കാറ്റ് അടിച്ചു നിരവധി മരങ്ങൾ മുറിഞ്ഞു വീണു. എരമംഗലം താഴെതേൽ പടി പി.ടി. മോഹനകൃഷ്ണ​െൻറ വീടിനോട് ചേർന്ന് തെങ്ങുവീണ് ഒരുഭാഗം തകർന്നു. കോടത്തൂർ കോലത്തു അബൂബക്കറി​െൻറ വീടിനു മുകളിൽ മരം വീണു. പുറങ്ങ് ചെക്ക്മുക്ക് പഴഞ്ഞിയിൽ റോഡിലേക്ക് മരം വീണു ഗതാഗതം മുടങ്ങി. വ്യാഴാഴ്ച രാവിലെ അടിച്ച ശക്തമായ കാറ്റിലാണ് പരക്കെ നാശം വിതച്ചത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.