തിരുനാവായ പക്ഷി നിർണയം; നാളെ സംവാദത്തോടെ തുടക്കം

തിരുനാവായ: മലപ്പുറം പക്ഷി ഭൂപടം തയാറാക്കുന്നതി​െൻറ ഭാഗമായി തിരുനാവായയിലെ പക്ഷി ഭൂപട നിർണയവും സംവാദവും ശനിയാഴ്ച നടക്കും. ജലാശയങ്ങളെ ആവാസ കേന്ദ്രങ്ങളാക്കിയ അപൂർവം പക്ഷികൾ കാണപ്പെടുന്ന പ്രദേശമാണ് തിരുനാവായ. പരിസ്ഥിതി സംഘടനയായ റീ എക്കൗയുടെ ആവശ്യപ്രകാരം പക്ഷികളെ വേട്ടയാടുന്നത് തിരൂർ ആർ.ഡി.ഒ, വിലക്കിയതിനാൽ പൊലീസും വനം വകുപ്പും ജാഗ്രത പുലർത്തി വരികയാണ്. റീ എക്കൗയുടെ ആവശ്യ പ്രകാരം തിരുനാവായ പക്ഷി നിരീക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനു വേണ്ടി സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ നsപടികൾ സ്വീകരിച്ചു വരികയാണ്. പക്ഷി ഭൂപട നിർണയത്തി​െൻറ ഒന്നാം ഘട്ടമാണ് ശനിയാഴ്ച നടക്കുന്നത്. കാലത്ത് 7.30 മുതൽ ഒമ്പത് വരെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പക്ഷി നിരീക്ഷണം നടക്കും. 10ന് പക്ഷി നിരീക്ഷണത്തി​െൻറ പ്രാധാന്യം അറിയിച്ച് സാമൂഹിക വിളംബരം നടത്തും. തുടർന്ന് ഗാന്ധി സ്മാരക പരിസരത്ത് വിദ്യാർഥികൾക്കായി സംവാദം ഒരുക്കിയിട്ടുണ്ട്. പക്ഷി നിരീക്ഷകനായ ഫോട്ടോഗ്രാഫർ എം. സാദിഖി​െൻറ ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കും. റീ എക്കൗയുടെ സഹകരണത്തോടെയാണ് വിവിധ ഏജൻസികൾ പക്ഷി നിർണയം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.