മഴത്തണുപ്പിൽ കട്ടൻ പകർന്ന്​ ഇവർ സിനിമ കാണുകയാണ്​....

മലപ്പുറം: ഇറ്റു വീഴുന്ന മഴ, ആവി പാറുന്ന കട്ടൻ, കൂടെ സിനിമകളും... കുടംബശ്രീ മൺസൂൺ ഫിലിംെഫസ്റ്റ് ആദ്യദിനം ഹിറ്റ്. മലപ്പുറം ഡി.ടി.പി.സി ഹാളിന് പുറത്ത് പഴയ സിനിമ കൊട്ടകയെ അനുസ്മരിക്കുന്ന അന്തരീക്ഷത്തിൽ സ്ത്രീകൾ ഒരുമിച്ചിരുന്ന് സിനിമകണ്ടു, സംസാരിച്ചു, ചർച്ചചെയ്തു. ഇടവേളകളിൽ തണുപ്പകറ്റാൻ കട്ടൻ ചായയും. പലർക്കും അത് പുതിയ അനുഭവമായി. സാധാരണ ജീവിതം നിഷേധിക്കപ്പെട്ട വിധവയുടെ സഹനത്തി​െൻറ കഥപറഞ്ഞ 'ചായില്യം' വ്യാഴാഴ്ച കാണികളുടെ കണ്ണ് നനയിച്ചു. 'ഒൗട്ട്സൈഡർ' സിനിമ, ഡോക്യുമ​െൻററി, ഷോർട്ട് ഫിലിം, വീഡിയോ ആൽബം എന്നിവയുടെ പ്രദർശനവും നടന്നു. ജില്ലയിലെ അഞ്ച് കുടുംബശ്രീ ബ്ലോക്കുകളിൽ നിന്നുള്ള പ്രതിനിധികൾ ആദ്യ ദിനം മേളക്കെത്തി. ഫിലിംഫെസ്റ്റ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ അബലകളെല്ലന്ന് തെളിയിക്കുന്നതാണ് ഇത്തരം പരിപാടികളും അതിലെ പങ്കാളിത്തവുമെന്നും കാഴ്ചപ്പാടുകൾ മാറിവരികയാണെന്നും അവർ പറഞ്ഞു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ സി.കെ. ഹേമലത അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി കെ.എം. വിനോദ്, ജൻറർ കൺസൽട്ടൻറ് സി.എം. സിബില, സ്മിത എന്നിവർ സംസാരിച്ചു. ഇന്ന് 10.00 മന്ദാകിനി പറയുന്നത് (േഷാർട്ട്ഫിലിം), 10.30 സിനിമ ഹൈവേ, 12 ചർച്ച -എടിയുടെ സിനിമയും സിനിമയിലെ എടിയും,1.30 ജയഹേ (ഫീച്ചർ ഫിലിം), 2.30 അവളിലേക്കുള്ള ദൂരം (ഡോക്യുമ​െൻററി), 2.30 സിനിമ മഞ്ചാടിക്കുരു, 4.40 േഷാർട്ട്ഫിലിം photo:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.