ഗാന്ധിജിയെ വധശ്രമത്തിൽനിന്ന് രക്ഷിച്ച ഭിലാരെ അന്തരിച്ചു

ഗാന്ധിജിയെ വധശ്രമത്തിൽനിന്ന് രക്ഷിച്ച ഭിലാരെ അന്തരിച്ചു ന്യൂഡൽഹി: വധശ്രമത്തിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ രക്ഷിച്ച അനുയായിയും സ്വാതന്ത്ര സമരസേനാനിയുമായിരുന്ന ഭികു ദാജി ഭിലാരെ ഒാർമയായി. 98 വയസ്സായിരുന്നു. 1944ൽ പഞ്ചാഗ്നിയിൽ നടന്ന പ്രാർഥനാ യോഗത്തിലാണ് നാഥുറാം വിനായക് ഗോദ്സെ ഗാന്ധിയെ വധിക്കാൻ ശ്രമം നടത്തിയത്. അനുയായികളായ ഉഷ മേത്ത, പ്യാരേലാൽ, അരുണ അസിഫ് അലി എന്നിവർക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നു ഗാന്ധി. കത്തിയുമായി എത്തിയ ഗോദ്സെ ഗാന്ധിയോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഗോദ്സെയെ തടഞ്ഞ ഭിലാരെ, അദ്ദേഹത്തി‍​െൻറ കൈ പിന്നിലേക്ക് തിരിച്ചുപിടിച്ച് കത്തി തട്ടിത്തെറിപ്പിക്കുകയായിരുന്നു. എന്നാൽ, ഗോദ്സെയെ ഗാന്ധിജി വിട്ടയച്ചെന്നാണ് ഭിലാരെ ത​െൻറ ഒാർമകൾ പങ്കുവെക്കുന്ന പുസ്തകത്തിൽ വിവരിക്കുന്നത്. കോൺഗ്രസി‍​െൻറ സഹോദര സംഘടനയായ രാഷ്ട്ര സേവാദളി‍​െൻറ ഉപജില്ല പ്രസിഡൻറായിരുന്ന ഭിലാരെ, 25ാം വയസ്സിലാണ് വധശ്രമത്തിൽനിന്ന് ഗാന്ധിയെ രക്ഷിച്ചത്. 1944ലേത് കൂടാതെ ഗാന്ധിജിക്ക് നേരെ ആറു വധശ്രമങ്ങളുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.