ഇന്ത്യയിൽ പേരുപോലും കൊലകൾക്ക് കാരണമാകുന്നു ^കെ.ഇ.എൻ

ഇന്ത്യയിൽ പേരുപോലും കൊലകൾക്ക് കാരണമാകുന്നു -കെ.ഇ.എൻ കരുവാരകുണ്ട്: പേരുകൾ പോലും കൊലകൾക്ക് കാരണമാകുന്ന കാലമാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നതെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ജനാധിപത്യത്തിനും മതനിരപേക്ഷതക്കുമെതിരായ പ്രചാരണയുദ്ധം നടക്കുന്നത് ഭരണകൂടത്തി​െൻറ തണലിലാണെന്നും തോറ്റാലും ജയിക്കുന്നു എന്നതാണ് സംഘ്പരിവാറി​െൻറ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംരക്ഷണ സമിതി കിഴക്കെത്തലയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എൻ. ഉണ്ണീൻകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ഐ.ടി. നജീബ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, എം. മുഹമ്മദ് മാസ്റ്റർ, കെ.പി. അലക്സാണ്ടർ, എം. അലവി, പി. ഉണ്ണിമാൻ, ഇ. ഷംസുദ്ദീൻ, ഹംസ മലനാട്, ആയിശ പൊറ്റയിൽ, സി. കൃഷ്ണൻ, പി. ഇമ്പിച്ചിക്കോയ തങ്ങൾ, സമിതി കൺവീനർ എ.കെ. ഹംസക്കുട്ടി, ഒ.പി. ഇസ്മായീൽ എന്നിവർ സംസാരിച്ചു. പു.ക.സയുടെ കവിത പുരസ്കാരം നേടിയ സുഹ്റ പടിപ്പുരക്കുള്ള കരുവാരകുണ്ട് പ്രസ്ക്ലബി​െൻറ ഉപഹാരവും കവി കെ. വിജയനുള്ള സമഗ്ര സാംസ്കാരിക വേദിയുടെ ഉപഹാരവും കെ.ഇ.എൻ കൈമാറി. Photo.... ജനാധിപത്യ സംരക്ഷണ സമിതി കരുവാരകുണ്ട് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.