നിവേദനം നൽകി

പൊന്നാനി: പകർച്ചപ്പനികൾ പടരുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭ ചെയർമാനും സെക്രട്ടറിക്കും . ഡോക്ടർമാരെ ലഭിക്കാത്തതാണ് പ്രയാസങ്ങൾക്ക് കാരണമെന്നും ഉടൻ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചെയർമാൻ നേതാക്കൾക്ക് ഉറപ്പ് നൽകി. കോൺഗ്രസ് നേതാക്കളായ ടി.കെ. അശ്റഫ്, എം. അബ്ദുൽ ലത്തീഫ്, എ. പവിത്രകുമാർ, പുന്നക്കൽ സുരേഷ്, എം.വി. ഉമ്മർ, പി.ടി. ജലീൽ എന്നിവർ സംബന്ധിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി എരമംഗലം: വിദ്യാരംഗം കലാസാഹിത്യ വേദി പൊന്നാനി ഉപജില്ലതല ഉദ്ഘാടനം പി.എൻ.യു.പി കാഞ്ഞിരമുക്ക് സ്കൂളിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. കവി യു.കെ. രാഘവൻ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായി. നാടും വീടും ഉണർന്ന് ഒന്നായി പ്രവർത്തിച്ചാൽ മാത്രമെ നന്മ വിളയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഭാവനയുണ്ടെങ്കിൽ എല്ലാം നേടാം. ഒരു ചെറുപുഞ്ചിരി ചുണ്ടിൽ വിടർന്നാൽ ഒരു പൂവാകാൻ നമുക്ക് കഴിയും. കുട്ടികളുടെ സർഗ ഭാവനകളെ ഉണർത്താൻ വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും രാഘവൻ മാസ്റ്റർ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ടി. ഹിളർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഹനീഫ പാലക്കൽ, പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.പി. മുഹമ്മദലി, ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്, ബി.പി.ഒ വി.കെ. പ്രശാന്ത്, കൺവീനർ കെ.ഇ. ഷീല, വി.കെ. ശ്രീകാന്ത്, പ്രധാനാധ്യാപിക വി.വി. സത്യഭാമ, ജി.വി. സ്വപ്ന എന്നിവർ സംസാരിച്ചു. തുടർന്ന്, കെ.കെ. അനീഷ് മാസ്റ്റർ നയിച്ച നാടൻപാട്ട് ശിൽപശാലയും ഉണ്ടായിരുന്നു. Tir p2 1, പൊന്നാനി ഉപജില്ലതല വിദ്യാരംഗം യു.കെ. രാഘവൻ മുഖ്യപ്രഭാഷണം നടത്തുന്നു Tir p3 2, പൊന്നാനി ഉപജില്ല വിദ്യാരംഗം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.