വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിനടു​െത്ത വെള്ളക്കെട്ട് ദുരിതമായി

ഷൊർണൂർ: സംസ്ഥാനപാതയിൽ വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിനടുത്തെ വെള്ളക്കെട്ട് യാത്രക്കാരെയും സ്ഥലവാസികളെയും കച്ചവടക്കാരെയും ഏറെ വലക്കുന്നു. കനത്ത മഴ പെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഏറെനേരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അഴുക്കുചാലില്ലാത്തതാണ് ഇതിന് പ്രധാനകാരണം. റെയിൽവെ സ്റ്റേഷനിലേക്കടക്കം വിവിധ പ്രദേശങ്ങളിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്ന സ്ഥലത്താണ് വെള്ളക്കെട്ട്. ബാങ്ക്, വൈദ്യശാല അടക്കമുള്ള സ്ഥാപനങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. വഴിമാറി നടക്കാൻ പറ്റാത്തത്ര ചളിവെള്ളം ഇവിടെ കെട്ടിനിൽക്കുന്നുണ്ട്. കാൽനടക്കാരും ചെറുവാഹന യാത്രക്കാരുമാണ് ഇതുകാരണം ഏറെ നട്ടം തിരിയുന്നത്. പാലക്കാട്, ഗുരുവായൂർ, പെരിന്തൽമണ്ണ, തൃശൂർ റൂട്ടുകളിലേക്കുള്ള പ്രധാന പാതയാണിത്. വാടാനാംകുറുശ്ശി റെയിൽവെ ഗേറ്റിനടുെത്ത സംസ്ഥാന പാതയിലെ വെള്ളക്കെട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.