എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനത്തിന് പൊന്നാനിയിൽ തുടക്കമായി

പൊതുസമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്തു പൊന്നാനി: കേരള എൻ.ജി.ഒ അസോസിയേഷ​െൻറ 43-ാമത് ജില്ല സമ്മേളനത്തിന് പൊന്നാനി മാസ് ഓഡിറ്റോറിയത്തിലെ കെ. കരുണാകരൻ പിള്ള നഗറിൽ തുടക്കമായി. ജില്ല പ്രസിഡൻറ് വി.പി. ദിനേശ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വൈകീട്ട് ചന്തപ്പടിയിൽ നിന്നാരംഭിച്ച വിളംബര ജാഥ ചമ്രവട്ടം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെ.പി.സി.സി -സെക്രട്ടറി പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. എല്ലാ സർക്കാർ ജീവനക്കാരും അഴിമതിക്കാരാണെന്ന് സർക്കാർ മുദ്രകുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വി.പി. ദിനേശ് അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി. ഉണ്ണികൃഷ്ണൻ, സിദ്ദീഖ് പന്താവൂർ, എ.എം. രോഹിത്, കോലത്ത് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.