മുസ്​ലിം ലീഗ് പ്രവർത്തക കൺവെൻഷൻ

നിലമ്പൂർ: നിയോജക മണ്ഡലം വെള്ളിയാഴ്ച വൈകീട്ട് നാലിന് എടക്കര പാലത്തിങ്ങൽ -കാരാടൻ ഓഡിറ്റോറിയത്തിൽ ചേരും. പി.വി. അബ്ദുൽ വഹാബ് എം.പി, അഡ്വ. കെ.എൻ.എ. ഖാദർ തുടങ്ങിയവർ സംബന്ധിക്കും. വൃത്തിഹീന രീതിയിൽ പ്രവർത്തനം: ഹോട്ടലിന് പിഴയിട്ടു നിലമ്പൂർ: പൊതുജനാരോഗ‍്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്നതായ ആരോഗ‍്യവകുപ്പി‍​െൻറ റിപ്പോർട്ടിൽ ഹോട്ടലിന് കോടതി പിഴ ശിക്ഷ വിധിച്ചു. മമ്പാട് ടൗണിലെ ഹോട്ടൽ ഉടമക്കാണ് നിലമ്പൂർ ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 1390 രൂപ പിഴയിട്ടത്. മമ്പാട് പ്രാഥമികാരോഗ‍്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ ചാർജ് ചെയ്ത കേസിലാണ് വിധി. മുന്നറിയിപ്പ് നൽകിയിട്ടും വൃത്തിഹീന സാഹചര‍്യത്തിൽ പ്രവർത്തിച്ചതുമൂലമാണ് കേസ് ചുമത്തിയതെന്ന് ആരോഗ‍്യവകുപ്പ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.