ആരോഗ്യ ബോധവത്കരണവും ജനറൽ ബോഡി യോഗവും

പൂക്കോട്ടൂർ: കേരള വ്യാപാരിവ്യവസായി ഏകോപന സമിതി അത്താണിക്കൽ - വെള്ളൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഏകദിന ആരോഗ്യ ക്യാമ്പും ജനറൽ ബോഡി യോഗവും നടന്നു. അത്താണിക്കലിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ല സെക്രട്ടറി നിവിൽ ഇബ്രാഹിം നിർവഹിച്ചു. ടി.വി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഹാറൂൺ സകരിയ്യ, വൈസ് പ്രസിഡൻറ് വാളൻ സമീർ, മജീദ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ആരോഗ്യ ബോധവത്കരണ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ പഴയകാല വ്യാപാരികളെ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതവും ട്രഷറർ സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.