കോട്ടക്കൽ ശിവരാമൻ സ്മൃതിദിനം -ഇന്ന്

ചെർപ്പുളശ്ശേരി: കഥകളി രംഗത്തെ അതുല്യ കലാകാരനായിരുന്ന കോട്ടക്കൽ ശിവരാമ‍​െൻറ ഏഴാം ചരമവാർഷിക ദിനത്തിൽ കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് സ്മൃതിദിനം -'ഓർമ്മ' 19ന് വൈകീട്ട് അഞ്ചിന് കാറൽമണ്ണയിൽ സംഘടിപ്പിക്കുന്നു. പുലർച്ച വരെ കഥകളി അരങ്ങേറും. കോട്ടക്കൽ ശിവരാമൻ നാമധേയത്തിലുള്ള 'ഓർമ്മ' പുരസ്കാരം കലാമണ്ഡലം രാജശേഖരന് കോട്ടക്കൽ ഗോപി നായർ സമർപ്പിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ബി. രാജ് ആനന്ദ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.