മരം കടപുഴകി വീണ് വീട്‌ തകർന്നു

കൂറ്റനാട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ . ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി പൂഴിക്കുന്നത്തു രവിയുടെ വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ 5.30നുണ്ടായ ശക്തമായ കാറ്റിലാണ്‌ മരം കടപുഴകിയത്. ഓടും മരവും വീണ് വീടിനുള്ളിൽ പിഞ്ചു കുഞ്ഞിനൊപ്പം ഉറങ്ങുകയായിരുന്ന രവിയുടെ മകൾ വിദ്യയുടെ തലക്ക് പരിക്കേറ്റു. ചാലിശ്ശേരി വില്ലേജ് ഓഫിസർ കെ. മുരളീധരൻ സ്ഥലം സന്ദർശിച്ചു. തണ്ണീർകോട്, കരിമ്പ മേഖലകളിലും കാറ്റിൽ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കരിമ്പ അവുങ്ങാട്ടിൽ റഷീദി‍​െൻറ വീട്ടിലെ തൊഴുത്തിന് മുകളിലെ ഓടും കോഴിക്കൂടി‍​െൻറ ഷീറ്റും പറന്നു പോയി. കാറ്റിൽ മരംവീണ് ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി പൂഴിക്കുന്നത്ത് രവിയുടെ വീട്‌ തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.