സ്​കൂട്ടറിൽ സഹോദരനൊപ്പം സഞ്ചരിക്കവേ ടിപ്പറിടിച്ച്​ യുവതി മരിച്ചു

കഞ്ചിക്കോട്: സഹോദരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരക്ക് പുതുശ്ശേരി പഞ്ചായത്തിന് മുമ്പിലായിരുന്നു അപകടം. ചുള്ളിമട അത്തിപ്പട്ടി രാജീവ്നഗർ അപ്പുവി‍​െൻറ മകളും എലപ്പുള്ളി പാറ ജിതിഷി​െൻറ ഭാര്യയുമായ സരോജനി (32) ആണ് മരിച്ചത്. സഹോദരൻ സന്തോഷി(37)നൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്ക് വരുമ്പോൾ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ടിപ്പർ സ്കൂട്ടറിലിടിച്ച് പത്തുമീറ്ററോളം മുന്നിലേക്ക് പോയി ഓടയോട് ചേർന്നു നിൽക്കുന്ന പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ടിപ്പറി‍​െൻറ അടിയിൽനിന്നും വണ്ടി ക്രയിൻ ഉപയോഗിച്ച് പൊക്കിയാണ് സന്തോഷിനെ രക്ഷപ്പെടുത്തിയത്. സന്തോഷ് ഗുരുതരാവസ്ഥയിലാണ്. സരോജനിയുടെ മക്കൾ: റിയ (എൽ.കെ.ജി വിദ്യാർഥിനി),. രണ്ടാമത്തെ കുട്ടിക്ക് നാല് മാസം പ്രായം. മാതാവ്: കമലം. മറ്റുസഹോദരങ്ങൾ: ശശി, ശ്യാമള. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. photo: pg5 സരോജനി (32) pg6 അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയും ബൈക്കും Sarath8:23 PM 7/18/2017
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.