കുടുംബശ്രീ വാർഷികം

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പത്തൊമ്പതാം വാർഷികാഘോഷം 'അരങ്ങ് -2017' ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസൻ ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ സി.കെ. ഹേമലത അധ്യക്ഷത വഹിച്ചു. സിനിമ-സീരിയൽ താരം സ്വാസിക മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള പുരസ്കാര വിതരണം ഇ.ആർ. ലിജേഷ്, അനിത ദിനേശൻ, കെ. ശോഭന, എം.കെ. മുഹമ്മദ് അൻവർ തുടങ്ങിയവർ നിർവഹിച്ചു. സുജിത സുനിൽ, സബിത അനിൽ, പി.ടി. ശശിധരൻ, അലി പരുവിങ്ങൽ, എച്ച്.ഐ പ്രകാശൻ, പി.ടി. സുബ്രഹ്മണ്യൻ, കൃഷ്ണൻ പാവിട്ടപ്പുറം, സിനീഷ് ശ്രീനിവാസ് തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് പ്രസിഡൻറ് ഷാനിബ സൈനുദ്ദീൻ സ്വാഗതവും വൈസ് ചെയർപേഴ്സൻ കെ.സി. അമ്മിണി നന്ദിയും പറഞ്ഞു. Tir p6 ഫോട്ടോ: - ആലങ്കോട് പഞ്ചായത്ത് കുടുംബശ്രീ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.