പൊന്നാനി^-മൈസൂരു കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്​റ്റ്​ സർവിസ് ഉദ്​ഘാടനം നാളെ

പൊന്നാനി-മൈസൂരു കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് സർവിസ് ഉദ്ഘാടനം നാളെ പൊന്നാനി: പൊന്നാനി-മൈസൂരു കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് സർവിസ് വ്യാഴാഴ്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏറെ കാലത്തെ മുറവിളികൾക്കൊടുവിലാണ് പുതിയ സർവിസ് യാഥാർഥ്യമാകുന്നത്. നിലവിൽ പൊന്നാനിയിൽ നിന്ന് മൈസൂരു വഴി ബംഗളൂരുവിലേക്ക് ഒരു സർവിസ് മാത്രമാണുള്ളത്. കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റൂട്ടായതിനാൽ അധിക സർവിസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പൊന്നാനി ഡിപ്പോയിൽ നിന്ന് പുലർച്ചെ നാലിന് പുറപ്പെടുന്ന ബസ് ഉച്ചക്ക് പന്ത്രണ്ടോടെ മൈസൂരുവിൽ എത്തും. വൈകീട്ട് നാലരയോടെ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 12.25ന് പൊന്നാനിയിൽ എത്തും. പൊന്നാനി,- തിരൂർ,- കോഴിക്കോട്-, കൽപ്പറ്റ,- സുൽത്താൻ ബത്തേരി, -ഗുണ്ടൽപേട്ട്,- നഞ്ചൻകോട് വഴിയാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.