കാറ്റിൽ മരങ്ങൾ വീണ്​ വ്യാപക നാശം

വീടുകളും വാഹനങ്ങളും തകർന്നു താനൂർ: ചെവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റ് ഒഴൂർ, വെള്ളച്ചാൽ, ഞാറ്റുവെട്ടിപ്പാറ ഭാഗങ്ങളിൽ വൻ നാശം വിതച്ചു. നിരവധി വീടുകൾ തകരുകയും വൈദ്യുതി കാലുകൾ വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മരം കടപുഴകി വീണ് പരപ്പിൽ സെയ്തലവിയുടെ വീട് പൂർണമായി തകർന്നു. കുടുംബം വീടിന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരം വീണ് ഒരിക്കപറമ്പിൽ ജാബിറി​െൻറ കാർ ഭാഗികമായി തകർന്നു. തറമ്മൽ കുഞ്ഞിമൊയ്തീൻ എന്ന ബാവഹാജിയുടെ വീടി​െൻറ മുകൾഭാഗവും തറമ്മൽ കുഞ്ഞിമോ​െൻറ വീടി​െൻറ അടുക്കള ഭാഗവും മരം വീണ് തകർന്നു. ചോലക്കൽ ഹുസൈൻ, പേങ്ങാട്ട് സെയ്തലവി, നാലകത്ത് ബീരാൻ എന്നിവരുടെ വെറ്റില കൃഷി കാറ്റിൽ നശിച്ചു. മരം വീണ് പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. നാട്ടുകാർ ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്. വി. അബ്ദുറഹ്മാൻ എം.എൽ.എ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പുഹാജി, ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രജിത, പഞ്ചായത്ത്, വില്ലേജ് അധികൃതർ തുടങ്ങിയവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. Tir w3 മരംവീണ് തകർന്ന പരപ്പിൽ സെയ്തലവിയുടെ വീട് Tir w4 മരം വീണ് തകർന്ന ജാബിറി​െൻറ കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.