സാഹിത്യത്തെ മതത്തി​െൻറ പേരിൽ തരംതിരിക്കുന്നത്​ അപകടകരം ^സി. രാധാകൃഷ്​ണൻ

സാഹിത്യത്തെ മതത്തി​െൻറ പേരിൽ തരംതിരിക്കുന്നത് അപകടകരം -സി. രാധാകൃഷ്ണൻ കൊണ്ടോട്ടി: സാഹിത്യശാഖകളും കലകളും ജാതിമത രാഷ്ട്രീയത്തി​െൻറ അടിസ്ഥാനത്തിൽ തരംതിരിച്ചുകാണുന്ന പ്രവണത അപകടകരമാണെന്ന് സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി കൺവീനർ സി. രാധാകൃഷ്ണൻ. കേന്ദ്ര സാഹിത്യ അക്കാദമിയും മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'മോയിൻകുട്ടി ൈവദ്യരുെട കവിതകൾ' ഏകദിന സിേമ്പാസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തെ പൊതുസ്വത്തായി കാണാൻ ആഗ്രഹിക്കുേമ്പാഴാണ് മോയിൻകുട്ടി വൈദ്യരടക്കമുള്ള കവികൾ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ തിരിച്ചറിയുക. അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ഡോ. എം.എൻ. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വൈദ്യരുടെ കൃതികളെ വിലയിരുത്തി എസ്. ഷിഫ, കവി വീരാൻകുട്ടി, സമീറ ഹനീഫ്, ടി.കെ. ഹംസ, എൽ. സുഷമ, ബാവ കെ. പാലുകുന്ന് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സാഹിത്യ അക്കാദമി മേഖല സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ, എം.ആർ. രാഘവ വാരിയർ, വി.എം. കുട്ടി, മാപ്പിളകല അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ജോ. സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ് അബ്ദുസത്താർ, ഡോ. ഷംഷാദ് ഹുസൈൻ എന്നിവർ സംബന്ധിച്ചു. ഫോേട്ടാ: kdy1: കേന്ദ്ര സാഹിത്യ അക്കാദമിയും മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയും സംഘടിപ്പിച്ച 'മോയിൻകുട്ടി ൈവദ്യരുെട കവിതകൾ' ഏകദിന സിേമ്പാസിയം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.