ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കൽ പൂര്‍ത്തിയായില്ല; ലക്ഷംവീട് കോളനിയിലെ കുടുംബങ്ങള്‍ വാടകവീട്ടില്‍തന്നെ

വേങ്ങര: ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാൻ ലക്ഷംവീടുകൾ പൊളിച്ചതിനെ തുടർന്നു കോളനിവാസികൾ പെരുവഴിയിലായതായി പരാതി. വേങ്ങര അരീക്കുളം ലക്ഷംവീട് നിവാസികളാണ് ഒന്നേകാൽ വർഷമായി വാടകവീട്ടിൽ കഴിയുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് മൂന്ന് മാസത്തിനകം പണി തീർക്കുമെന്നു പ്രഖ്യാപിച്ചാണ് കോളനിവാസികള്‍ വാടകവീടുകളില്‍ അഭയം തേടിയത്. വേങ്ങര നിയോജക മണ്ഡലത്തിലെ എല്ലാ ലക്ഷംവീട് കോളനികളിലെയും ഇരട്ട വീടുകള്‍ ഒറ്റ വീടാക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. സ്ഥലം എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡല വികസന ഫണ്ട് ഉപയോഗിച്ച് ഓരോ വീടിനും അഞ്ച് ലക്ഷം രൂപയായിരുന്നു നീക്കിവെച്ചത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും മുഴുവൻ വീടുകളും വാസയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. 20 വീടുകളിൽ എട്ടെണ്ണത്തി​െൻറ മാത്രം സിമൻറ് തേപ്പ് കഴിഞ്ഞു. ഏതാനും വീടുകൾക്ക് ഈയിടെ വയറിങ് ജോലികളും നടത്തി. ദരിദ്രരും സാധാരണ തൊഴിലാളികളുമായ കോളനി നിവാസികൾക്ക് എത്രയുംപെട്ടെന്ന് വീടുപണി പൂര്‍ത്തിയാക്കി വാടകയില്‍നിന്ന് രക്ഷപ്പെടാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.