ചീനംപുത്തൂർ വിധിയെഴുതി; ഇനി കാത്തിരിപ്പ്

കോട്ടക്കൽ: ചീനംപുത്തൂർ വാർഡിൽ നടന്ന വോട്ടിങ് സമാധാനപരം. 84 ശതമാനം പോളിങ് രേഖപ്പെടുത്തി. 1176 വോട്ടർമാരുള്ള ഇവിടെ 989 പേരാണ് വോട്ട് ചെയ്തത്. 455 വനിതകളും 534 പുരുഷന്മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്. കാവതികളം എൽ.പി സ്കൂളിലായിരുന്നു വിധിയെഴുത്ത്. ബുധനാഴ്ച രാവിലെ 11ന് നഗരസഭ കാര്യാലയത്തിൽ വോട്ടെണ്ണും. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. വരണാധികാരി പി. രാജേഷി​െൻറ നേതൃത്വത്തിലായിരുന്നു നടപടികൾ. കോട്ടക്കൽ എസ്.ഐ ആർ. വിനോദിനായിരുന്നു സുരക്ഷ ചുമതല. കഴിഞ്ഞ തവണത്തേക്കാൾ 100 വോട്ട് കൂടുതൽ പോൾ ചെയ്തതോടെ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യൂത്ത് ലീഗ് രംഗത്തെത്തിയതും ഇതിനെ സി.പി.എം പ്രതിരോധിച്ചതും വോട്ടുകളിൽ നിർണായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.