ദേശീയപാതയിൽ കൂറ്റന്‍ മരം കടപുഴകി; ഒഴിവായത് വൻ ദുരന്തം

തേഞ്ഞിപ്പലം: ശക്തമായ കാറ്റില്‍ കൂറ്റന്‍ ചീനിമരം കടപുഴകി ദേശീയപാതയിൽ വീണു. ഒഴിവായത് വൻ ദുരന്തം. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത കാക്കഞ്ചേരിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കാറ്റില്‍ കൂറ്റന്‍ മരം പാതക്കു കുറുകെ വീഴുകയായിരുന്നു. മരം വീഴുന്ന സമയം ഒരു കാറും ബൈക്കും താഴെ ഉണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. മരം വീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വാഹനങ്ങള്‍ പെട്ടെന്ന് ഇരു ഭാഗത്തും നിത്തിയതിനാലാണ് വൻദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ദേശീയപാത ഇടിമുഴിക്കല്‍ മുതല്‍ ചെട്ട്യാര്‍മാട് വരെ അഞ്ച് കിലോ മീറ്ററോളം ദൂരത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് ഭാഗികമായി തകര്‍ന്നു. വൈദ്യുതി പോസ് റ്റുകളും ലൈനുകളും തകര്‍ന്നു. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ചെട്ട്യാര്‍മാട് ദേശീയപാതക്കരികെയുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് കാറ്റിൽ തകര്‍ന്നു വീണു. വീണത് തൊട്ടടുത്ത പറമ്പിലേക്കായതിനാൽ ദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.