'ബി.എൽ.ഒമാരുടെ വേതന കുടിശ്ശിക തീർത്തുനൽകണം'

വേങ്ങര: ഒരു വർഷത്തിലധികമായി വിതരണം ചെയ്യാത്ത വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള ബി.എൽ.ഒ അസോസിയേഷൻ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ല പ്രസിഡൻറ് ടി. ഹംസ മങ്കട ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഇ.കെ. അലവിക്കുട്ടി, എ.കെ. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് വിഭജനത്തിൻ ബി.എൽ.ഒമാരുടെ സാന്നിധ്യം ഉറപ്പുവരുത്തുക, വേതന വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. ഭാരവാഹികൾ: ഇ.കെ. അലവിക്കുട്ടി (പ്രസി.), കെ.എം. വിലാസിനി, സി. പ്രസീത ( വൈസ് പ്രസിഡൻറുമാർ), കെ.കെ. രാജലക്ഷ്മി (സെക്ര.), ടി.പി. ഫൈസൽ, വി.എസ്. ബഷീർ (ജോ. സെക്രട്ടറിമാർ), സി. ലക്ഷ്മണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.