പൂർവ വിദ്യാർഥി സംഗമം

ഒറ്റപ്പാലം: കാട്ടുകുളം ഹൈസ്‌കൂളിൽനിന്ന് കാൽനൂറ്റാണ്ട് മുമ്പ് പടിയിറങ്ങിയ എസ്.എസ്.എൽ.സി വിദ്യാർഥികളും അധ്യാപകരും വീണ്ടും ഒത്തുചേർന്നു. 'സ്മൃതി 2017' എന്ന പേരിൽ നടത്തിയ പരിപാടി അനുഭങ്ങളുടെ പങ്കുവെപ്പായി. വിദ്യാലയം വിട്ടിറങ്ങിയതിന് ശേഷം ഓരോരുത്തരെയും തേടിയെത്തിയ നേട്ടങ്ങളും കോട്ടങ്ങളും പങ്കിട്ടമ്പോൾ ആഹ്ലാദവും നൊമ്പരവും സദസ്സിേൻറത് കൂടിയായി. 1989--90 ബാച്ചിൽ പുറത്തിറങ്ങിയ വിദ്യാർഥികളും അധ്യാപകരുമാണ് ഒത്തുചേർന്നത്. വിടപറഞ്ഞ സഹപാഠികളെയും അധ്യാപകരേയും യോഗം അനുസ്മരിച്ചു. ടി.പി. രാമൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയദേവൻ നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പൂർവ വിദ്യാർഥി കൂട്ടായ്മ പിന്തുണ പ്രഖ്യാപിക്കുകയും ഓർമമരം നടലും നടന്നു. പടം: കാട്ടുകുളം ഹൈസ്‌കൂളിലെ 1989--90 എസ്.എസ്.എൽ.സി ബാച്ച് ഒത്തുചേർന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.