ഷാഫിൽ മാഹിനെ ആദരിച്ചു

തിരൂർ: വിവിധ എൻട്രൻസ് പരീക്ഷകളിൽ അവിശ്വസനീയ വിജയം നേടി നമ്മുടെ അഭിമാനമായി മാറിയ ഷാഫിൽ മാഹിൻ ഗണിത ശാസ്ത്ര രംഗത്തെ രാമാനുജൻ രണ്ടാമനായി വളരുമെന്ന് മെേട്രാമാൻ ഇ. ശ്രീധരൻ. എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഷഫീൽ മാഹിനെ ആദരിക്കുന്നതിന് തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ സംഘടിപ്പിച്ച 'ഇൻസ്പെയർ 17-ൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേണിങ് ബോഡി ചെയ്മാൻ കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കാമ്പസിലെത്തിയ ശ്രീധരന് പോളിടെക്നിക് കോളജ് എൻ.സി.സി. യൂനിറ്റ് ഗാർഡ് ഓഫ് ഹോണർ നൽകി. പോളിടെക്നിക്കി​െൻറ ഉപഹാരം കെ. കുട്ടി അഹമ്മദ് കുട്ടി ശ്രീധരന് നൽകി. തിരൂർ ആർ.ഡി.ഒ. ആർ. സുബാഷ് മുഖ്യ പ്രഭാഷണം നടത്തി. ഷാഫിൽ മാഹിൻ സ്വീകരണത്തിന് നന്ദിപറഞ്ഞു. വിവിധ വകുപ്പുകൾ, കെ.എം.ഇ.എ., പി.ടി.എ. എന്നിവയുടെ ഉഹാരങ്ങളും ഷാഫിലിന് നൽകി. പി.ടി.എ. വൈസ് പ്രസിഡൻറ് സി.കെ.എ. റസാഖ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ.വി. ശംസുദ്ദീൻ, മുൻ പ്രിൻസിപ്പൽ സി.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ നാസർ കൈപ്പഞ്ചേരി സ്വാഗതവും മെക്കാനിക്കൽ വിഭാഗം തലവൻ ടി.കെ. ബഷീർ നന്ദിയും പറഞ്ഞു. Tir W1 റാങ്ക് ജേതാവ് ഷാഫില്‍ മാഹിന് ഇ. ശ്രീധരന്‍ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.