നിരോധിച്ച അഞ്ചുലക്ഷം മുഷിക്കുഞ്ഞുങ്ങൾ വാളയാറിൽ പിടിയിൽ

പാലക്കാട്: കേരളത്തിൽ നിരോധിച്ച 5,00,000 ആഫ്രിക്കൻ മുഷിക്കുഞ്ഞുങ്ങൾ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. പശ്ചിമ ബംഗാളിൽനിന്ന് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കടത്തുകയായിരുന്നവയാണ് പിടികൂടിയത്. മുഷി കുഞ്ഞുങ്ങളും കടത്താൻ ശ്രമിച്ച ലോറിയും ഫിഷറീസ് വകുപ്പിന് കൈമാറി. പിഴ ഈടാക്കുമെന്നും മത്സ്യക്കുഞ്ഞുങ്ങളെ നശിപ്പിക്കുമെന്നും ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. സജീവ്കുമാർ നമ്പ്യാർ, എക്സൈസ് ഇൻസ്പെക്ടർ സി.ആർ. പത്മകുമാർ, പ്രിവൻറിവ് ഓഫിസർ ഷൗക്കത്തലി, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. പ്രത്യുഷ്, എസ്. സമോദ്, ആർ. കണ്ണൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. pl3 വാളയാർ ചെക്ക്പോസ്റ്റിൽ പിടികൂടിയ ആഫ്രിക്കൻ മുഷി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.